അതിന് ഒരൊറ്റ വഴിയേ ഉള്ളൂ ... നിങ്ങളുടെ ബ്ലോഗിന് ഒന്നിലധികം ബ്ലോഗ് അഡ്രസ്സ്കള്‍ ഉണ്ടാക്കുക!
ഉദാഹരണത്തിന് ലൈവ് മലയാളത്തിന്റെ വിലാസം : http://livemalayalam.blogspot.com/ എന്നാണല്ലോ എന്നാല്‍ livemalayalm.blogspot.com എന്ന വിലാസത്തിലേക്ക് പോയാലും യഥാര്‍ത്ഥ വിലാസത്തിലേക്ക് (ആദ്യത്തെ വിലാസം ) തന്നെ എത്തിച്ചേരും !
ഇതെങ്ങനെ സാധിക്കും എന്ന് നോക്കാം
- ആദ്യമായി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക.
- ഇനി പുതുതായി ഒരു ബ്ലോഗ് ഉണ്ടാക്കുക ( ഈ ബ്ലോഗിന്റെ വിലാസം , സന്ദര്‍ശകര്‍ തെറ്റായി ടൈപ്പ് ചെയ്യാന്‍ സാധ്യതയുള്ള വിലാസമായിരിക്കണം ഉദാ: livemalayalm.blogspot.com).
- ഇപ്പോള്‍ നിങ്ങളുടെ ഡാഷ് ബോര്‍ഡില്‍ ആദ്യത്തെ ബ്ലോഗിന്റെ കൂടെ പുതിയ ബ്ലോഗ് കൂടി കാണാം, ഇതിന് താഴെ യുള്ള lay out എന്നതില്‍ ക്ലിക്ക് ചെയ്യുക ( താഴെ നോക്കൂ).
- ഇവിടെ നിന്നും Edit html എന്നതില്‍ ക്ലിക്ക് ചെയ്യുക.
- ഇവിടെ html കമാന്‍ഡുകള്‍ കാണാവുന്നതാണ്. ഇനി < ഹെഡ് > എന്ന ഭാഗം സേര്‍ച്ച് ചെയ്തു കണ്ടുപിടിക്കുക ( ഹെഡ് എന്നത് ഇംഗ്ലീഷില്‍ ആണ് വേണ്ടത്)
- അതിന് താഴെ , താഴെ കാണുന്ന കോഡ് കോപ്പി ചെയ്യുക. ( ഇവിടെ livemalayalam.blogspot.com എന്ന വിലാസം ഒഴിവാക്കി നിങ്ങളുടെ ഒറിജിനല്‍ വിലാസം നല്‍കുക.)
ഇനി സേവ് ചെയ്തു നോക്കൂ.. തെറ്റായ വിലാസം അടിച്ചാലും നിങ്ങളുടെ ബ്ലോഗിലേക്ക് തന്നെ സന്ദര്‍ശകര്‍ എത്തിച്ചേര്‍ന്നു കൊള്ളും !
11 comments:
അതു ശരി. ഇതൊക്കെ എവിടെയായിരുന്നു. പോരട്ടേ പുതിയ ടിപ്സുകൾ. ഇത്കൊള്ളാം കെട്ടോ. അക്ഷര പിശാചുകൾ ഇനി ഏത് വഴിക്കാ ആക്രമിക്കുകയെന്ന് കാണാമല്ലോ.
കൊള്ളാല്ലോ വീഡിയോണ്. ഈ പുത്തനറിവിന് നന്ദി.
സാബിത് ,
ഈ അറിവ് എനിക്ക് വളരെ ഉപകാരപ്രദമായി. ഞാന്‍ എന്റെ ബ്ലോഗിന്റെ അഡ്രസ്സ് ലേക്ക് ഒരു ഡൊമൈന്‍ നാമം രജിസ്റ്റര്‍ ചെയ്തിട്ട് അതില്‍ നിന്നും ഒരു ലിങ്ക് കൊടുക്കയാണ് ചെയ്തിരുന്നത്... ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ നാമത്തില്‍ സന്ദര്‍ശകര്‍ വന്നാലും എന്റെ ബ്ലോഗിലേക്ക് അപ്ഡേറ്റ് ആവുന്നുണ്ട്...
ബ്ലോഗ്ഗര്‍മാര്‍ക്കു വളരെ ഉപകാര പ്രധാമാണ് ഈ ബ്ലോഗ് .. ഞാന്‍ ബുക്ക് മാര്‍ക്ക് ചെയ്തു വെച്ചിട്ടുണ്ട് ... ആവശ്യം വരുമ്പോ നോക്കാലോ ...
നന്ദി .... നന്ദി ...
സാബിത് , ഞാന്‍ ചോദിക്കാനിരിക്കുവാര്ന്നു ഈ വിദ്യ യെ പറ്റി , ചില വെബ്സിടുകള് ഈ സൌകര്യത്തിനു കാശ് പോലും വാങ്ങുന്നുണ്ട് , എവിടെ തികച്ചും സൌകര്യ പ്രധാമായി നല്‍കിയതിനു
വളരെ നന്ദി ...
e mail തരാവോ ?? ഗൂഗിള്‍ ടാല്കില് ചാറ്റ് ചെയ്യാനാ... ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ് കുറച്ചു സംശയങ്ങള്‍ ഉണ്ട് ..
ഹലോ രാഹുല്‍ എം ഗോപാലന് ,
പോസ്റ്റ് ഉപകാരപ്രധമാനെന്നു അറിയിച്ചതില്‍ നന്ദി ... നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യാമല്ലോ , ഒരു കമന്റ് ആയിട്ട് ... ഏതായാലും ആവശ്യപെട്ടതല്ലേ kpsabith@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ എന്നെ ബന്ധപെടാം... പുതിയ ബ്ലോഗ്ഗര്‍ അല്ലെ , ബൂ ലോകത്തിലേക്ക് സ്വാഗതം!
ഹലോ ജല്സീന ,
ജല്സീന ആവശ്യപെട്ട അന്ന് തന്നെ ഞാന്‍ ഈ പോസ്റ്റ് ടൈപ്പ് ചെയ്തു വച്ചിരുന്നു .. പിന്നെ പബ്ലിഷ് ചെയ്യാന്‍ മറന്നു ... പിന്നീട് പരീക്ഷ തിരക്കുകളായി.. അങ്ങനെ അങ്ങനെ... ഏതായാലും ഇപ്പഴാ ഒന്നു പബ്ലിഷ് ചെയ്തത് . പോസ്റ്റ് വന്ന വിവരം ഞാന്‍ തനിക്ക് ഇ മെയില്‍ ചെയ്യാന്‍ ഇപ്പഴങ്ങു കരുതിയാതെ ഉള്ളൂ... അപ്പഴാ തന്റെ കമാന്‍ഡ് കണ്ടത് ... ബുക്ക് മാര്‍ക്ക് ചെയ്തതില്‍ നന്ദി..
ഹലോ നരിക്കുന്നന്‍ & നിരക്ഷരന്
ഈ അറിവ് ഉപകാരപ്രദം എന്ന് അറിയിച്ചതില്‍ നന്ദി ... നിങ്ങളുടെ ഒക്കെ ആവശ്യങ്ങള്‍ ആണിവിടെ പോസ്റ്റുകളായി മാറുന്നത് ... അതിനാല്‍ ബ്ലോഗ്ഗര്‍,ഓര്‍ക്കുട്ട്,തുടങ്ങി... സംശയങ്ങള്‍ ഇവിടെ കമാന്‍ഡ് ചെയ്യുക ...
nandi saabith iniyum iniyum orupaadorupaadarivukal pakarnnu tharaan kazhiyatteyennashamsikkunnu
ഇത് തികച്ചും ഉപകാരമാകും....നന്ദി....
സാബിത്ത്,
ഈ വിദ്യ വര്‍ക്ക് ചെയ്യുന്നില്ലല്ലോ, എവിടെയാണാവോ ബഗ്. ഞാന്‍ എച് ടി എം എല്‍ എഡിറ്റ് ചെയ്തിട്ടും പുതുതായി ഉണ്ടാക്കിയ ബ്ലോഗ് തന്നെയാ ഓപണ്‍ ആവുന്നത്...
ഹലോ കുറ്റിയാടികാരാ...
താങ്ങളുടെ പ്രശ്നം എന്താണെന്ന് മനസ്സിലായില്ല.. ഈ ട്രിക്ക് ഞാന്‍ ഇപ്പോഴോന്നു ടെസ്റ്റ് ചെയ്തു നോക്കി , കുഴപ്പം ഒന്നും കാണുന്നില്ലല്ലോ ... താങ്ങള് ദയവായി ഗൂഗിള്‍ ടാല്കില് കോണ്ടാക്റ്റ് ചെയ്യുമോ ...
kpsabith@gmail.com
‘ഹെന്റെ ഉപകാരീ‘
കൂടുതലൊന്നും വിളിക്കുന്നില്ല... :)
http://boolokam.ning.com/
http://blogroll-1.blogspot.com/
how is it
Post a Comment