Wednesday, October 8, 2008

നിങ്ങളുടെ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ കമാന്‍ഡ് ചെയ്യുന്നവര്‍ ആരെല്ലാം ?

നിങ്ങളുടെ പോസ്റ്റില്‍ നിങ്ങള്‍ തന്നെ എത്ര കമാന്‍ഡ് ചെയ്തു ? ആര്‍ക്കറിയാം അല്ലെ ...? പോട്ടെ , നിങ്ങളുടെ പോസ്റ്റില്‍ ആരായിരിക്കും ഏറ്റവും കൂടുതല്‍ കമാന്‍ഡ് ചെയ്തത് ...? ചിലപ്പോ ഊഹിചെടുക്കാം അല്ലെ ? എന്നാലും ഉറപ്പില്ല ...

ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്കുന്ന ഒരു ടൂള്‍ ഇവിടെ നിങ്ങള്‍ക്കായി ഞാന്‍ പോസ്റ്റുന്നു..
മുകളിലത്തെ ചിത്രം നോക്കൂ ... ഇതു പോലെ നിങ്ങളുടെ ബ്ലോഗില്‍ കമാന്‍ഡ് ചെയ്യുന്നവരെയും ബ്രാക്കറ്റില്‍ അവര്‍ എത്ര കമാന്‍ഡ് ചെയ്തു എന്നും മനസ്സിലാക്കാം ( ചിത്രത്തില്‍ കാണുന്ന പോലെ തന്നെ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കണം എന്നില്ല , നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് അനുസരിച്ച് മാറ്റം വരാം, മറ്റൊരു കാര്യം കൂടി, നിങ്ങളുടെ ബ്ലോഗ്, വെബ് ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു നിര്‍മിച്ചതെങ്കില്‍ ഒരു പക്ഷെ 63 കമാന്‍ഡ് കളില്‍ കൂടുതല്‍ ചെയ്ത വ്യക്തികളെ കാണിച്ചെന്നു വരില്ല , ഉദാ: ലൈവ് മലയാളം ബ്ലോഗ് ന്റെ കാര്യം തന്നെ !).

  1. നിങ്ങളുടെ ബ്ലോഗിന്റെ Lay out ഇല്‍ എത്തിച്ചേരുക.
  2. ഇവിടെ നിന്നും Add a gadget എന്നതില്‍ ക്ലിക്ക് ചെയ്തു HTML/Java സ്ക്രിപ്റ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
  3. ഇനി ഇവിടെ ക്ലിക്ക് ചെയ്തു കോഡ് ഡൌണ്ലോഡ് ചെയ്യുക കോഡില്‍ BLOGNAME എന്നത് (കോഡില്‍ ബോള്‍ഡ് ആയി കൊടുത്തിരിക്കുന്നു)മാറ്റി പകരം നിങ്ങളുടെ ബ്ലോഗിന്റെ നാമം കൊടുക്കുക ( ഉദാ : livemalayalam)നല്കുക.ശേഷം കോഡ് ആദ്യം തുറന്നു വെച്ച gadget ലേക്ക് കോപ്പി ചെയ്യുക.
  4. ഇനി ബ്ലോഗ് റിഫ്രെഷ് ചെയ്തു നോക്കൂ...



8 comments:

Anonymous said...

സാബിത് ഇതു കൊള്ളാല്ലോ ! പക്ഷെ അജ്ഞാതരെ (Anonymous) കാണുന്നില്ലല്ലോ ?

Anonymous said...

ഹായ് രാഹുല്‍ എം ഗോപാലന്‍

അജ്ഞാതര്‍ എന്നാല്‍ ഒരു വ്യക്തി ആയിരിക്കില്ലല്ലോ ... പലരും അജ്ഞാതര്‍ എന്ന പേരില്‍ കമന്റ് ചെയ്യില്ലേ? അപ്പൊ പിന്നെ അവരുടെ വിവരങ്ങള്‍ എന്തിന് കാണിക്കണം ....

Anonymous said...

njan ningal paranjathu pOle cheythu
zariyaayillallO?
onnu ente blog nokkamo?

Anonymous said...

ഡാ...

ഡാങ്ക്സ്...
ഞാൻ ശരിയാക്കി കെട്ടോ.

Anonymous said...

"നിങ്ങളുടെ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ കമാന്‍ഡ് ചെയ്യുന്നവര്‍ ആരെല്ലാം ? "
കമന്‍റ് എന്നല്ലേ :) ?

Anonymous said...

എനിക്കും കുമാരൻ പറഞ്ഞത് പോലെ പ്രശ്നം ഉണ്ടായിരുന്നു. പക്ഷേ പേസ്റ്റ് ചെയ്ത കോഡിൽ നമ്മുടെ അഡ്രസ്സ് അടിക്കുന്നിടത്ത് http:// എന്നത് ശരിയാണോ എന്ന് ചെക്ക് ചെയ്യുക. ഇങ്ങനെയല്ലങ്കിൽ ശരിയാക്കുക.

Anonymous said...

ഹലോ കുമാര്‍
ഞാന്‍ താങ്ങളുടെ ബ്ലോഗ് അഡ്രസ്സ് വെച്ചു ചെക്ക് ചെയ്തു ... പ്രശ്നം ഒന്നും കാണുന്നില്ലല്ലോ .... നരിക്കുന്നന്റെ കമാന്‍ഡ് ഒന്നു വായിച്ചു നോക്കൂ ..എന്നിട്ടു ദയവായി ഒന്നു കൂടി ശ്രമിച്ചു നോക്കൂ.. എന്നിട്ടും ശരിയാവുന്നില്ലെങ്കില്‍ ദയവായി പ്രശ്നം എന്താണെന്ന് എന്നെ അറിയിക്കണേ ...

ഹലോ കോറോത്ത്,
താങ്ങള്‍ പറഞ്ഞതാണ് ശരി , പക്ഷെ എന്താണെന്നറിയില്ല സിസ്റ്റം ഒന്നു ഫോര്‍മാറ്റ് ചെയ്തതിനു ശേഷം ആ അക്ഷരം ബ്ലോഗ്ഗെരില്‍ എഴുതാനാവുന്നില്ല... ഉടനെ ശരിയാക്കാം .. തെറ്റ് ചൂണ്ടി കാണിച്ചതിന് പ്രത്യേകം നന്ദി ...


പ്രശ്ന പരിഹാരം കമന്റ് ചെയ്തതിനു നരിക്കുന്നനു പ്രത്യേകം നന്ദി ....

Anonymous said...

നല്ല ടൂള്‍....
സുഹൃത്തേ ..
കമാന്‍ഡ് അല്ല ..കമന്റ് ആണ് ശരി....
തിരുത്തുമല്ലോ ....