Wednesday, October 8, 2008

നിങ്ങളുടെ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ കമാന്‍ഡ് ചെയ്യുന്നവര്‍ ആരെല്ലാം ?

നിങ്ങളുടെ പോസ്റ്റില്‍ നിങ്ങള്‍ തന്നെ എത്ര കമാന്‍ഡ് ചെയ്തു ? ആര്‍ക്കറിയാം അല്ലെ ...? പോട്ടെ , നിങ്ങളുടെ പോസ്റ്റില്‍ ആരായിരിക്കും ഏറ്റവും കൂടുതല്‍ കമാന്‍ഡ് ചെയ്തത് ...? ചിലപ്പോ ഊഹിചെടുക്കാം അല്ലെ ? എന്നാലും ഉറപ്പില്ല ...

ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്കുന്ന ഒരു ടൂള്‍ ഇവിടെ നിങ്ങള്‍ക്കായി ഞാന്‍ പോസ്റ്റുന്നു..
മുകളിലത്തെ ചിത്രം നോക്കൂ ... ഇതു പോലെ നിങ്ങളുടെ ബ്ലോഗില്‍ കമാന്‍ഡ് ചെയ്യുന്നവരെയും ബ്രാക്കറ്റില്‍ അവര്‍ എത്ര കമാന്‍ഡ് ചെയ്തു എന്നും മനസ്സിലാക്കാം ( ചിത്രത്തില്‍ കാണുന്ന പോലെ തന്നെ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കണം എന്നില്ല , നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് അനുസരിച്ച് മാറ്റം വരാം, മറ്റൊരു കാര്യം കൂടി, നിങ്ങളുടെ ബ്ലോഗ്, വെബ് ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു നിര്‍മിച്ചതെങ്കില്‍ ഒരു പക്ഷെ 63 കമാന്‍ഡ് കളില്‍ കൂടുതല്‍ ചെയ്ത വ്യക്തികളെ കാണിച്ചെന്നു വരില്ല , ഉദാ: ലൈവ് മലയാളം ബ്ലോഗ് ന്റെ കാര്യം തന്നെ !).

  1. നിങ്ങളുടെ ബ്ലോഗിന്റെ Lay out ഇല്‍ എത്തിച്ചേരുക.
  2. ഇവിടെ നിന്നും Add a gadget എന്നതില്‍ ക്ലിക്ക് ചെയ്തു HTML/Java സ്ക്രിപ്റ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
  3. ഇനി ഇവിടെ ക്ലിക്ക് ചെയ്തു കോഡ് ഡൌണ്ലോഡ് ചെയ്യുക കോഡില്‍ BLOGNAME എന്നത് (കോഡില്‍ ബോള്‍ഡ് ആയി കൊടുത്തിരിക്കുന്നു)മാറ്റി പകരം നിങ്ങളുടെ ബ്ലോഗിന്റെ നാമം കൊടുക്കുക ( ഉദാ : livemalayalam)നല്കുക.ശേഷം കോഡ് ആദ്യം തുറന്നു വെച്ച gadget ലേക്ക് കോപ്പി ചെയ്യുക.
  4. ഇനി ബ്ലോഗ് റിഫ്രെഷ് ചെയ്തു നോക്കൂ...



Tuesday, October 7, 2008

Wednesday, October 1, 2008

ഒരു ബ്ലോഗ് , ഒന്നിലധികം ബ്ലോഗ് അഡ്രസ്സുകള്‍ !

ലരും പലവിധത്തിലായിരിക്കും ബ്ലോഗുകള്‍ തുടങ്ങിയിരിക്കുക, ചിലര്‍ കഥകള്‍ പോസ്റ്റ് ചെയ്യുന്നു , മറ്റു ചിലര്‍ അനുഭവങ്ങള്‍ ആയിരിക്കാം , ചില വിരുതന്മാര്‍ സ്വന്തം അക്കിടി പോലും ഹാസ്യ രൂപത്തില്‍ ബ്ലോഗ്ഗുന്നു ... നിങ്ങള്‍ക്കുമില്ലേ ഇത്തരം ബ്ലോഗ് ?ഏതായാലും ചുരുങ്ങിയ കാലം കൊണ്ടു നിങ്ങളുടെ ബ്ലോഗും ഒരു കൂട്ടം ആളുകളുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും, അവര്ക്കു നിങ്ങളുടെ ബ്ലോഗിന്റെ വിലാസം ( url) മന:പാഠം ആയിരിക്കും, അവര്‍ അഡ്രസ്സ് ബാറില്‍ നിങ്ങളുടെ ബ്ലോഗ് വിലാസം ടൈപ്പ് ചെയ്യുമ്പോള്‍ ഒരു പക്ഷെ ചില spelling mistake ( അക്ഷര പിശാച് ) കടന്നു കൂടിയേക്കാം, അത് കൊണ്ടു തന്നെ അവര്ക്കു നിങ്ങളുടെ ബ്ലോഗില്‍ എത്താന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ അവര്‍ തെറ്റായ വിലാസം അടിച്ചാലും നിങ്ങളുടെ ബ്ലോഗില്‍ തന്നെ എത്താന്‍ എന്താണ് വഴി?
അതിന് ഒരൊറ്റ വഴിയേ ഉള്ളൂ ... നിങ്ങളുടെ ബ്ലോഗിന് ഒന്നിലധികം ബ്ലോഗ് അഡ്രസ്സ്കള്‍ ഉണ്ടാക്കുക!

ഉദാഹരണത്തിന് ലൈവ് മലയാളത്തിന്റെ വിലാസം : http://livemalayalam.blogspot.com/ എന്നാണല്ലോ എന്നാല്‍ livemalayalm.blogspot.com എന്ന വിലാസത്തിലേക്ക് പോയാലും യഥാര്‍ത്ഥ വിലാസത്തിലേക്ക് (ആദ്യത്തെ വിലാസം ) തന്നെ എത്തിച്ചേരും !

ഇതെങ്ങനെ സാധിക്കും എന്ന് നോക്കാം
  1. ആദ്യമായി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക.
  2. ഇനി പുതുതായി ഒരു ബ്ലോഗ് ഉണ്ടാക്കുക ( ഈ ബ്ലോഗിന്റെ വിലാസം , സന്ദര്‍ശകര്‍ തെറ്റായി ടൈപ്പ് ചെയ്യാന്‍ സാധ്യതയുള്ള വിലാസമായിരിക്കണം ഉദാ: livemalayalm.blogspot.com).
  3. ഇപ്പോള്‍ നിങ്ങളുടെ ഡാഷ് ബോര്‍ഡില്‍ ആദ്യത്തെ ബ്ലോഗിന്റെ കൂടെ പുതിയ ബ്ലോഗ് കൂടി കാണാം, ഇതിന് താഴെ യുള്ള lay out എന്നതില്‍ ക്ലിക്ക് ചെയ്യുക ( താഴെ നോക്കൂ).
  4. ഇവിടെ നിന്നും Edit html എന്നതില്‍ ക്ലിക്ക് ചെയ്യുക.
  5. ഇവിടെ html കമാന്‍ഡുകള്‍ കാണാവുന്നതാണ്. ഇനി < ഹെഡ് > എന്ന ഭാഗം സേര്ച്ച് ചെയ്തു കണ്ടുപിടിക്കുക ( ഹെഡ് എന്നത് ഇംഗ്ലീഷില്‍ ആണ് വേണ്ടത്)
  6. അതിന് താഴെ , താഴെ കാണുന്ന കോഡ് കോപ്പി ചെയ്യുക. ( ഇവിടെ livemalayalam.blogspot.com എന്ന വിലാസം ഒഴിവാക്കി നിങ്ങളുടെ ഒറിജിനല്‍ വിലാസം നല്കുക.)




ഇനി സേവ് ചെയ്തു നോക്കൂ.. തെറ്റായ വിലാസം അടിച്ചാലും നിങ്ങളുടെ ബ്ലോഗിലേക്ക് തന്നെ സന്ദര്‍ശകര്‍ എത്തിച്ചേര്‍ന്നു കൊള്ളും !